Breaking News

വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രസംഗമത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു


ചിറ്റാരിക്കാൽ: വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രസംഗമത്സരം 2.0 വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

എന്റെ പഞ്ചായത്ത്‌ ഈസ്റ്റ്‌ എളേരി എന്ന വിഷയത്തിൽ നടത്തിയ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് മിഷേൽ മരിയ കുന്നപ്പള്ളികൊട്ടാരത്തിലും രണ്ടാം സ്ഥാനം നേടിയത് ഏയ്ഞ്ചൽ സജി വലുമ്മേലുമാണ്.

വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ ഷിജിത്ത് തോമസ് കുഴുവേലിൽ സമ്മാനം വിതരണം ചെയ്തു. റോഷൻ എഴുത്തുപുരയ്ക്കൽ ആശംസകളർപ്പിച്ചു സംസാരിച്ചു

No comments