ടെമ്പോ ട്രാവലർ ഉടമ പണിതീരാത്ത വീട്ടിൽ തൂങ്ങിമരിച്ചു
ചീമേനി: ടെമ്പോ ട്രാവലർ ഉടമയായ യുവാവിനെ സഹോദരന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി, ചെമ്പകാനം, കയ്യൂർ റോഡിലെ നൂഞ്ഞയിലെ ശ്രീനിവാസനാണ് (40) മരിച്ചത്. ഇന്ന് രാവിലെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിനകത്താണ് മൃതദേഹം തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ചീമേനി പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു. മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു.
No comments