ഹോട്ടൽ ഉടമയെ മർദിച്ചു പരിക്കേൽപ്പിച്ചു ; യുവാവിന്റെ പരാതിയിൽ എളേരിത്തട്ട് സ്വദേശിക്കെതിരെ പോലീസ് കേസ്
വെള്ളരിക്കുണ്ട് : ഹോട്ടലിൽ അതിക്രമിച്ചു കയറി ഉടമയെ മർദിച്ചു. എളേരിത്തട്ട് ടൗണിൽ ഹോട്ടൽ ഉടമയായ അഭിലാഷ് (33) നാണ് മർദ്ദനമേറ്റത്. യുവാവിന്റെ പരാതിയിൽ ടൗണിൽ പലചരക്ക് കട നടത്തുന്ന റെജി (46) എന്ന വ്യക്തിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു. പലചരക്ക് കടയിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ വിലയിലെ പൊരുത്തക്കേട് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണമാണ് മർദ്ധിച്ചതെന്ന് പരാതിൽ പറയുന്നു. പരിക്കുപറ്റിയ യുവാവ് വെള്ളരിക്കുണ്ട് ഗവ : ആശുപത്രിയിൽ ചികിത്സ തേടി തുടർന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
No comments