Breaking News

നിരോധിത പാൻ മസാല ശേഖരവുമായി വയോധികൻ രാജപുരം പോലീസിന്റെ പിടിയിൽ


പനത്തടി : പാൻ മസാലയുടെ വൻ ശേഖരവുമായി പാണത്തൂർ സ്വദേശിയായ വായോധികൻ പോലീസ് പിടിയിലായി. പാണത്തൂർ നെല്ലിക്കുന്ന് വീട്ടിൽ ഗംഗാധരൻ (57) ആണ് പിടിയിലായത്. പാണത്തൂർ ബസ് സ്റ്റോപ്പിന് സമീപം സഞ്ചിയുമായി സംശയകരമായ രീതിയിൽ നിൽക്കുന്നത് കണ്ട് പോലീസ് പരിശോധിച്ചപ്പോഴാണ് സഞ്ചിയിൽ കേരളത്തിൽ നിരോധിച്ച 477 പാൻ മസാല പാക്കറ്റുകൾ കണ്ടെത്തിയത്. തുടർന്ന് രാജപുരം പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

No comments