Breaking News

വനിതാ ലീഗ് സംസ്ഥാന നേതാവും അജാനൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന കാഞ്ഞങ്ങാട് സ്വദേശിനി പി പി നസീമ ടീച്ചർ അന്തരിച്ചു


കാഞ്ഞങ്ങാട് : ഇഖ്ബാൽ ഹയർ സെക്കൻററി സ്കൂൾ അധ്യാപികയും മുസ്ലീം ലീഗിൻറെ വനിതാ വിഭാഗം സംസ്ഥാന ട്രഷററുമായ അജാനൂർ കൊളവയലിലെ പി. പി. നസീമ ടീച്ചർ 50 അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. മുൻ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. ഭർത്താവ് റിട്ട. അധ്യാപകൻ മുഹമ്മദ് കുഞ്ഞി. മക്കൾ: മൻസൂർ, നസ്രിയ.

No comments