ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവും പ്രവാസിയുമായ വേളൂരിലെ കെ വി കേളൻ്റെ നാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു
കരിന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രാദേശിക നേതാവും പ്രവാസിയുമായ വേളൂരിലെ കെ വി കേളൻ്റെനാലാം ചരമവാർഷികം സമുചിതമായി ആചരിച്ചു.വേളൂർ യൂണിറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടന്നു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഉമേഷ് വേളൂർ അനുസ്മരണ പ്രഭാഷണം നടത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് മനോജ് തോമസ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം അശോകൻ ആറളം ബൂത്ത് പ്രസിഡണ്ട് സുകേഷ് പി വി യൂണിറ്റ് പ്രസിഡൻറ് ബാബു ഇട്ടമ്മൽ നിതിൻ കെ തുടങ്ങിയവർ സംസാരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻറ് അജയൻ വേളൂർ അധ്യക്ഷത വഹിച്ചു
No comments