കേരള പിറവി ദിനാഘോഷവും മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാവാരാഘോഷവും ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു
കാസർഗോഡ് : കേരള പിറവി ദിനാഘോഷവും മലയാള ദിനാചരണവും ഔദ്യോഗിക ഭാഷാവാരാഘോഷവും കാസർഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഇമ്പശേഖർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ചരിത്രകാരൻ ഡോ സി ബാലൻ , എഴുത്തുകാരൻ സുന്ദര ബാറടുക്ക എന്നിവരെ ചടങ്ങിൽ ആദരിച്ചു .ഔദ്യോഗിക ഭാഷ സേവന പുരസ്കാരം നേടിയ ആർ നന്ദലാൽ , എൻറെ കാസർഗോഡ് ലോഗോ
തയ്യാറാക്കിയ നിതിൻ എന്നിവർക്കും പുരസ്കാരങ്ങൾ നൽകി . സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ വി കുമാരൻ മാസ്റ്റർ മുഖ്യ പ്രഭാഷകനായിരുന്നു.
No comments