കാസർകോട് എടനീർ വിഷ്ണുമംഗലം ക്ഷേത്ര കവർച്ച: ഒരാൾ കൂടി അറസ്റ്റിൽ
നവംബർ മൂന്നിന് രാത്രിയിലാണ് എടനീർ മഠത്തിന് കീഴിലുള്ള വിഷ്ണുമംഗലം ക്ഷേത്രത്തിൽ കവർച്ച നടന്നത്. നീല നിറത്തിലുള്ള ആൾട്ടോ കാറിലെത്തിയ സംഘം ക്ഷേത്രത്തിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നാണ് കവർ ച്ച നടത്തിയത്. കവർച്ചക്കാർ എത്തിയ കാർ മുഹമ്മദ് ഫൈ സലിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കേസിലെ മുഖ്യപ്രതിയായ പുത്തൂർ കഡബയിലെ ഇബ്രാഹിം കലന്തറിനെ(45) നേരത്തെ ബദിയഡുക്ക പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് ഫൈസലിനെ കുറിച്ചു ള്ള വിവരം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇബ്രാഹിം ക ലന്തറും സംഘവുമാണ് മാന്യ അയ്യപ്പമന്ദിരത്തിലും പൊയ്നാച്ചി അയ്യപ്പ ക്ഷേത്രത്തിലും കവർച്ച നടത്തിയതെന്ന് നേരത്തെ വ്യക്തമായിരുന്നു.
No comments