പിടിയിലായത് അന്തർ സംസ്ഥാന കവർച്ച സംഘതലവൻ കാസർഗോഡ് പോലീസിന് അഭിമാനനേട്ടം
കാസർഗോഡ് : അടുത്തകാലത്തായി കർണാടകയിലും കേരളത്തിലും പല മോഷണങ്ങളും നടത്തിയ സംഘത്തിലെ പ്രധാനിയായ ഇബ്രാഹിം കലന്തര്‍, S/O അബ്ദുള്ള കുഞ്ഞി, വയ:42/24, കളായി ഹൌസ്, കൊയില വില്ലേജ്, കബക്ക താലൂക്ക്, ദക്ഷിണ കന്നഡ, കര്‍ണ്ണാടക (ഇപ്പോള്‍ ബംബ്രാണ ഗ്രാമത്തില്‍ കൊടിയമ്മ എന്ന സ്ഥലത്തു ഭാര്യ വീട്ടില്‍ താമസം) പിടിയിലായി. കാസർകോട് ജില്ലയിലെ പല സ്ഥലങ്ങളിലും മോഷണം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ.പി എസിന്റെ നിർദ്ദേശാനുസരണം ഓരോ പോലീസ് സ്റ്റേഷനിലും പ്രത്യേകം പ്രത്യേകം ക്രൈം സ്‌ക്വാഡ്കൾ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി, 12.11.2024 തീയ്യതി വൈകുന്നേരം 4 മണിക്ക് ഉപ്പള എന്ന സ്ഥലത്തു നിന്നും ബദിയടുക്ക പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ നിഖിലും സംഘവും ഇയാളെ പിടികൂടി. ബദിയടുക്ക പോലീസ് സ്റ്റേഷനില്‍ 04.11.2024 തീയ്യതി റെജിസ്റ്റര്‍ ചെയ്ത ബേള ഗ്രാമത്തിൽ മാന്യ JASB സ്ക്കൂളിനു സമീപം സ്ഥിതി ചെയ്യുന്ന അയ്യപ്പ ഭജന മന്ദിരത്തിന്റെ ഗേറ്റ് ഗ്രിൽ, ശ്രീകോവിൽ ,കാണിക്ക വഞ്ചി എന്നിവയുടെ പൂട്ട് പൊളിച്ച് അകത്ത് കയറി ശ്രീകോവിലിനകത്തുണ്ടായിരുന്ന വെള്ളിയിൽ തീർത്ത പിത്തളയിൽ ഫ്രെയിം ചെയ്ത വിഗ്രഹവും സ്വർണ്ണത്താലിയോടുകൂടിയ വെള്ളി രുദ്രാക്ഷ മാലയും കാണിക്ക വഞ്ചിയിലെ പണവും ഉൾപ്പെടെ 5 ലക്ഷം രൂപയുടെ മുതലുകൾ കളവ് ചെയ്തു കൊണ്ടുപോയ കാര്യത്തിന് കേസ്സ് റെജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരവേ ആണ് ഈ കേസ്സിലേക്ക് ടിയാനെ പിടികൂടി അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ നിഖിലിനെ കൂടാതെ സബ് ഇന്‍സ്പെക്ടര്‍ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ആരിഫ് എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഇബ്രാഹിം കലന്തറും സംഘവും മേല്‍പ്പറമ്പ സ്റ്റേഷന്‍ പരിധിയിലെ പൊയിനാച്ചി ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലും വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ ഇടനീര്‍ ക്ഷേത്രത്തിലും കര്‍ണ്ണാടകയിലെ ബണ്ഡ്വല്‍ ക്ഷേത്രം , മടിക്കേരി ബാങ്ക് കവര്‍ച്ച ശ്രമം കുശാല്‍ നഗര്‍ വീട് കുത്തിത്തുറന്നു മോഷണം , തുടങ്ങി മറ്റു നിരവധി മോഷണ കേസുകളില്‍ പ്രതി ആണെന്ന് അറിവായിട്ടുണ്ട്. ടിയാന്‍ വന്‍ മോഷണ സംഘത്തിലെ കണ്ണി ആണെന്ന് വ്യക്തമായതിനാല്‍ കര്‍ണ്ണാടക പോലീസുമായി ചേര്‍ന്ന് ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. ഇതോടെ ബദിയടുക്ക പോലീസ് സ്റ്റേഷനിലും മറ്റ് സ്റ്റേഷനുകളിലും റെജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസ്സുകള്‍ക്ക് തുമ്പ് ലഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ടി സംഘത്തില്‍ ഉള്‍പ്പെട്ട ഫൈസല്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷനില്‍ റെജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അറസ്റ്റ് ചെയ്തു റിമാന്‍റില്‍ ആണ്. കൂടാതെ ടിയന്റെ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെപറ്റിയും ഊര്‍ജ്ജിതമായ അന്വേഷണം നടന്നു വരികയാണ്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച KL-14-R-1294 ആള്‍ട്ടോ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതി മുന്‍പാകെ ഹാജരാക്കുന്നുണ്ട്.
ഇബ്രാഹിം കലന്തര്‍ ഉള്‍പ്പെട്ട മറ്റ് കേസുകളുടെ വിവരങള്‍ :-
⦁ മേല്‍പ്പറമ്പ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.651/24 u/s 305, 331(4), 334(1) BNS
⦁ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.607/24 u/s 305, 329(4), 332(സി ) BNS
⦁ മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.783/24 u/s 310(4), 310(5) BNS & 7, 251(1-A) Arms Act
⦁ കര്‍ണ്ണാടക – ബണ്ഡ്വല്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.93/24 u/s 305, 331(4) BNS
⦁ കര്‍ണ്ണാടക – പുത്തൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.13/2019 u/s 457, 380 IPC
⦁ കര്‍ണ്ണാടക – പുത്തൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.36/2019 u/s 457, 380 IPC
⦁ കര്‍ണ്ണാടക – പുത്തൂര്‍ റൂറല്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.81/2019 u/s 457, 380 IPC
⦁ കര്‍ണ്ണാടക – ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.13/2018 u/s 457, 380 IPC
⦁ കര്‍ണ്ണാടക – വിട്ടള പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.168/2018 u/s 457, 380 IPC
⦁ കര്‍ണ്ണാടക – വിട്ടള പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.13/2018 u/s 457, 380 IPC
⦁ കര്‍ണ്ണാടക – കുശാല്‍ നഗര്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.118/24 u/s 305, 331(4), 334(1) BNS
⦁ കര്‍ണ്ണാടക – വീരാജ്പ്പേട്ട് റൂറല്‍ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍.112/24 u/s 305(e ), 331(3), 331(4) BNS
No comments