കാസർകോട് ജില്ലാ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് നവംബർ 17 ന്
കാസര്‍ഗോഡ് : നവംബര്‍ 22, 23 തീയ്യതികളില്‍ എറണാകുളത്ത് വെച്ച് നടത്തപ്പെടുന്ന സംസ്ഥാന ജൂനിയര്‍ ആണ്‍-പെണ്‍ കുട്ടികളുടെ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കാസര്‍ഗോഡ് ജില്ലാ ടീമുകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുളള ജില്ലാ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 17 ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ കുമ്പള നായ്കാപ്പ് ജെ കെ അക്കാദമിയില്‍ വെച്ച് നടത്തപ്പെടുന്നു. 01-01-2005 ന് ശേഷം ജനിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ് (ഭാരം: ആണ്‍ 70-പെണ്‍ 65). പ്രായം തെളിയിക്കുന്ന ഒറിജിനല്‍ രേഖകളുമായി ഹാജരാക്കേണ്ടതാണെന്ന് കാസര്‍കോട് ജില്ലാ കബഡി ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ മനോജ് അച്ചാംതുരുത്തി, കണ്‍വീനര്‍ പ്രവീണ്‍ രാജ് എന്നിവര്‍ അറിയിച്ചു. കുടുതല്‍ വിവരങ്ങള്‍ക്ക് 9846336968, 8075413171
No comments