Breaking News

നീലേശ്വരം വെടിക്കെട്ട് അപകടം ; സർക്കാർ പ്രഖ്യാപിച്ച ധനസഹായം പത്ത് ലക്ഷമായി ഉയർത്തണം ആശ്രിതർക്ക് സർക്കാർ ജോലി നൽകണം ബിരിക്കുളം കാട്ടിപൊയിൽ സദ്ഗമയ സാംസ്കാരിക സമിതി


ബിരിക്കുളം : നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പത്ത് ലക്ഷമായി ഉയർത്തണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും ബിരിക്കുളം കാട്ടിപൊയിൽ സദ്ഗമയ സാംസ്കാരിക സമിതി .കാട്ടിപ്പൊയിൽ - പുല്ലാഞ്ഞിപാറയിൽ ചേർന്ന സദ്ഗമയ സാംസ്കാരിക സമിതിയുടെ ജനറൽ കമ്മറ്റിയോഗം സമാപിച്ചു .

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിൽ ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകടത്തിൽപ്പെട്ട് നിരവധി പേർ അപായപ്പെടുകയും അഞ്ച് യുവാക്കൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട് , ചികിത്സാ ചിലവുകൾ  വഹിക്കും എന്ന് ആദ്യം തന്നെ പ്രഖ്യാപിച്ച സർക്കാർ തീരുമാനം അഭിനന്ദനാർഹമാണ്.

 മരണപ്പെട്ട യുവാക്കളുടേത്  നിർധന കുടുംബങ്ങളാണ് , കൊച്ചു കുട്ടികൾ അടങ്ങുന്ന കുടുംബാംഗങ്ങളുടെ നെടുംതൂണുകളാണ് ഇല്ലാതായിരിക്കുന്നത്, ആയതിനാൽ ധനസഹായമായി  സർക്കാർ പ്രഖ്യാപിച്ച നാല് ലക്ഷം ചുരുങ്ങിയത് പത്ത് ലക്ഷമായി ഉയർത്തണമെന്നും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും പരിക്കേറ്റ മുഴുവൻ ആളുകൾക്കും ധനസഹായം നൽകണമെന്നും സദ്ഗമയ സാംസ്കാരിക സമിതിയുടെ യോഗം കേരള സർക്കാറിനോട് ആവശ്യപ്പെടുന്നു.

യോഗത്തിൽ സെക്രട്ടറി ദിവ്യേഷ് കെ. ടി . സ്വാഗതം പറഞ്ഞു,  പ്രസിഡൻ്റ് സന്തോഷ് .എൻ അധ്യക്ഷത വഹിച്ചു, രത്നാകരൻ സി , ബിബിൻ നീലേശ്വരം, സതീശൻ പള്ളം എന്നിവർ സംസാരിച്ചു, കുഞ്ഞു കാറളം നന്ദി അറിയിച്ചു.

No comments