കേരള വനം വന്യജീവി വകുപ്പ് മൈക്കയം വനസംരക്ഷണ സമിതി കൊന്നക്കാട് വെച്ച് ഏകദിന സെമിനാർ നടത്തി
കൊന്നക്കാട് : കേരള വനം വന്യജീവി വകുപ്പ് മൈക്കയം വനസംരക്ഷണ സമിതി കൊന്നക്കാട് പൈതൃകം റിസോർട്ടിൽ വെച്ച് "വന പരിപാലനത്തിൽ ജനപങ്കാളിത്തം" എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ നടത്തി.
കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം എൽ എ ഇ ചന്ദ്രശേഖരൻ പരിപാടി ഉത്ഘാടനം ചെയ്തു.ഡെപ്യൂട്ടി റെയ്ഞ്ച് ഫോറെസ്റ്റ് ഓഫിസർ സോഷ്യൽ ഫോറെസ്റ്റ് കാസർഗോഡ് എൻ വി സത്യൻ സെമിനാർ അവതരണം നടത്തി. സെക്രട്ടറി വി എസ് എസ് മൈക്കയം നിഷ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ മൈക്കയം വി എസ് എസ് പ്രസിഡന്റ് പി ജി ദേവ് അദ്യക്ഷനായി. കാസർഗോഡ് ഡിവിഷനൽ ഫോറെസ്റ്റ് ഓഫിസർ കെ അഷറഫ് മുഖ്യഥിതിയായി.
ചടങ്ങിൽ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെയും മൈക്കയം വനസംരക്ഷണസമിതിയുടെ സ്ഥാപക പ്രസിഡന്റുമാരായ ജോസഫ് ചാണ്ടി, ടി പി തമ്പാൻ മുൻ സെക്രട്ടറി ഡോണ കെ അഗസ്റ്റിൻ എന്നിവരെ ആദരിച്ചു .ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ആദരിക്കൽ ചടങ്ങ് നടത്തി. ജി എൽ പി എസ് കൊന്നക്കാട് സ്കൂൾ കുട്ടികൾക്കായി ചടങ്ങിൽ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. സ്കൂൾ പ്രധാനഅധ്യാപികക്ക് ഡിവിഷനൽ ഫോറെസ്റ്റ് ഓഫീസർ കെ അഷറഫ് സ്പോർട്സ് കിറ്റ് കൈമാറി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറെസ്റ്റ് ഓഫിസർ രാഹുൽ, റിട്ട ഐ ജി മധുസൂതനൻ, മോൻസി ജോയ്, പിസി രഘുനാഥൻ ബിൻസി ജെയിൻ, ലക്ഷ്മണൻ കെ എൻ, രമേശൻ കെ എൻ, ഷോണി കെ ജോർജ്, അരുൺ കെ വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജിൻസി ജോസ് ചടങ്ങിന് നന്ദി പറഞ്ഞു.
No comments