Breaking News

എലിവിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു


കാഞ്ഞങ്ങാട് : എലിവിഷം അകത്തു ചെന്ന് യുവതി മരിച്ചു. മാണിയാട്ടെ ഭാസ്ക്കരൻറെ മകൾ കെ.രജിത ( 22 ) ആണ് മരിച്ചത്. 22 ന് വൈകുന്നേരം വീട്ടിൽ വെച്ച് വിഷം അകത്തു ചെന്ന് അവശനിലയിൽ കണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ മംഗലാപുരം ആശുപത്രിയിൽ ഇന്നലെ രാത്രി മരിക്കുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി. സ്വകാര്യ ആശുപത്രി നഴ്സായിരുന്നു.

No comments