പഞ്ചഗുസ്തി കായിക താരങ്ങളെ അനുമോദിച്ചു
കാസർഗോഡ് ജില്ലാ ആം റെസ്ലിങ്ങ് അസോസിയേഷൻ ഉദുമയിൽ വെച്ച് നടത്തിയ ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ വിവിധ വെയിറ്റ് കാറ്റഗറിയിൽ പങ്കെടുത്ത് മെഡൽ നേടിയ ജി യു.പി.എസ് ചെമ്മനാട് വെസ്റ്റിലെ കായിക താരങ്ങളെ അനുമോദിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ പി.ടി. ബെന്നി ഉദ്ഘാടനം ചെയ്തു. ടെന്നീസ് ജില്ലാ സെക്രട്ടറി താരീഖ് പി. മുഖ്യാതിഥിയായി. അജിൽ കുമാർ എം. അധ്യക്ഷത വഹിച്ചു. മുനിർ എം.കെ. ജസീന കെ. രതീഷ് പൊതാവൂർ. എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുജീബ് റഹ്മാൻ സ്വാഗതവും . മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു. പങ്കെടുത്ത പന്ത്രണ്ട് പേരും വിവിധ വെയിറ്റ് കാറ്റഗറിയിൽ മൽസരിച്ച് അഞ്ച് സ്വർണ്ണം , അഞ്ച് വെള്ളി , രണ്ടു വെങ്കല മെഡലുകൾ കരസ്ഥമാക്കി. സംസ്ഥാന മൽസരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി.
No comments