Breaking News

കുണ്ടാര്‍ ബാലന്‍ കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും


കാസർഗോഡ് : കോണ്‍ഗ്രസ് നേതാവായിരുന്ന ആദൂര്‍ പൊസോളിഗെയിലെ കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആദൂര്‍ കുണ്ടാര്‍ അമ്പലത്തിന് സമീപത്തെ ഓബി രാധാകൃഷ്ണന്‍ എന്ന വി.രാധാകൃഷ്ണനെ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. 2008 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം.

No comments