'ദിശ' ഉന്നത വിദ്യാഭ്യാസ പ്രദർശനം... പോസ്റ്റർ പ്രകാശനം നടത്തി
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസ്‌ലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി നടത്തുന്ന 'ദിശ' ഹയർ സ്റ്റഡീസ് എക്സ്പോ നവംബർ 29,30 തീയതികളിൽ ബെല്ലാ ഈസ്റ്റ് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടക്കും.നൂതന കോഴ്സുകളുംതൊഴിൽ മേഖലകളും ഉപരി പഠന സാധ്യത കളും പരിചയ പെടുത്തുന്ന കരിയർ സ്റ്റാളുകൾ,കരിയർ സെമിനാറുകൾ,വിദ്യാർത്ഥി കൾ അവതരിപ്പിക്കുന്ന കരിയർ മേഖലയിൽ ഊന്നിയ ഗവേഷണ പ്രബന്ധങ്ങൾ,കെ-ഡാറ്റ് അഭിരുചി നിർണയ പരീക്ഷ എന്നിവ 'ദിശ'യുടെ ഭാഗമായി ഉൾകൊള്ളിചിരിക്കുന്നു.
ദിശ ഉന്നത വിദ്യാഭ്യാസ പ്രദർശനതിന്റെ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം നടത്തി.ഹയർ സെക്കൻഡറി അസിസ്റ്റന്റ് കോഡിനേറ്റർ പി.മോഹനൻ കാഞ്ഞങ്ങാട് നഗരസഭാ വികസന കാര്യ സ്‌ഥിരം സമിതി അധ്യക്ഷ കെ.ലതയ്ക്ക് നൽകികൊണ്ട് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു..പി ടി എ പ്രസിഡന്റ് എൻ.ഗോപി അധ്യക്ഷത വഹിച്ചു. സിജി ആൻഡ് എ സി ജില്ലാ കോഡിനേറ്റർ കെ മേയ്സൺ പ,എസ്എംസി ചെയർമാൻ വിനേഷ് ,മദർ പി ടി എ പ്രസിഡണ്ട് രജനി, എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ സി വി അരവിന്ദാക്ഷൻ സ്വാഗതവും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല കൺവീനർ സി പ്രവീൺകുമാർ നന്ദിയും പറഞ്ഞു
No comments