ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിര ഗുളിക വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി നിർവഹിച്ചു
വെള്ളരിക്കുണ്ട് : ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിര ഗുളിക വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കല്ലഞ്ചിറ KIALP സ്കൂളിൽ വച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ വി ഷിനിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, ഹെഡ്മിസ്ട്രെസ് സുനി ജോർജ്, ഷെറിൻ , നിഖിഷ എൻ കെ , സുലോചന എന്നിവർ പ്രസംഗിച്ചു.
No comments