Breaking News

മഡിയനിലെ ഓട്ടോഡ്രൈവർ ചിത്താരി പുഴയിൽ ചാടി മരിച്ചു


കാഞ്ഞങ്ങാട് : ഓട്ടോഡ്രൈവർ പുഴയിൽ ചാടി മരിച്ചു. മഡിയനിലെ ഓട്ടോ ഡ്രൈവറും ഇട്ടമ്മൽ താമസക്കാരനുമായിരുന്ന രമേശൻ (45) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചിത്താരി പാലത്തിന് താഴെ പുഴയിൽ മുങ്ങി താഴുന്ന നിലയിൽ കണ്ട ഇയാളെ പരിസരവാസികൾ പുഴയിൽ ചാടി കരക്ക് എത്തിച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാൾ ഓടിച്ച ഓട്ടോറിക്ഷ പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് മൽസ്യ മാർക്കറ്റിൽ കമ്മീഷൻ ഏജന്റ്റായും ജോലി ചെയ്തിരുന്നു. ആവിക്കര ഗാർഡർ വളപ്പിലെ വമ്പൻ - ബേബി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു ( ഇട്ടമ്മൽ ). മക്കൾ: അമിത്, സഹോദരങ്ങൾ:രമ,പ്രകാശൻ,രമണി.


No comments