മാലക്കല്ല്: സെൻ്റ്.മേരീസ് എ.യു.പി. സ്കൂൾ മാലക്കല്ലിലും എഎൽ പി. സ്കൂൾ കള്ളാറിലും നവംബർ 11, 12, 18, 19, 20 തീയതികളിൽ നടക്കുന്ന 63-ാമത് ഹോസ്ദുർഗ് ഉപ ജില്ല കലോത്സവ രജിസ്ട്രേഷൻ ബാഗ് പ്രകാശനം ചെയ്തു. രജിസ്ട്രേഷൻ കമ്മിറ്റി ചെയർന്മാനും വാർഡ് മെമ്പറുമായ സണ്ണി ഓണശ്ശേരി ജനറൽ കൺവീനർ സജി എം എ സാറിന് ബാഗ് നൽകി പ്രകാശനം ചെയ്തതു. ഹാപ്പി ഹാർഡ് വേഴ്‌സ് ഉടമസ്ഥൻ സോജോ അലക്കപ്പടവിലാണ് ബാഗുകൾ സ്പോൺസർ ചെയ്തത് .രജിസ്ട്രേഷൻ കമ്മീറ്റി കൺവീനേർസ് ആഷ്ലി ജോസ്, സ്വപ്ന ജോമോൻ സീനിയർ അസിസ്റ്റന്റ് ജോയിസ് ജോൺ, ക്രിസ്റ്റീന രാജു, ജി.എൽപി. എസ് വായക്കോട് ഹെഡ്മാസ്റ്റർ ബിജു പി.കെ എൻ.കെ.ബി.എം .എ.യുപി. എസ് നീലേശ്വരം അധ്യാപകൻ ബാബുരാജ് എം . ജി.യുപി.എസ് മടിക്കൈ അധ്യാപകൻ രാജീവൻ എം, ആലമ്പാടി, ജെയിൻ നയന ഫാൻസി ,പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
No comments