വസ്ത്രം ഉണക്കാനിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ പെൺകുട്ടി മരിച്ചു
കാസർകോട്: അലക്കിയ വസ്ത്രം ഉണക്കാനിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ പെൺകുട്ടി മരിച്ചു. പെർള കൂദുവ സ്വദേശിയും ഇഡിയടുക്കയിൽ താമസക്കാരനുമായ ഇസ്മായിലിന്റെ മകൾ ഫാത്തിമ (17) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മാതാവ് അവ്വാമ്മക്കും പരിക്കേറ്റു. ഇവരെ ചെങ്കള ഇകെ നായനാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments