മാലക്കല്ലിൽ നടക്കുന്ന ഹൊസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവം; പോസ്റ്റർ പ്രകാശനം ചെയ്തു
രാജപുരം : ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. മാലക്കല്ല് സ്കൂളിൽ വച്ച് നടന്ന പരിപാടി ഹോസ്ദുര്‍ഗ് എ ഇ ഒ മിനി ജോസഫ് പോസ്റ്റർ പ്രകാശനം നിർവഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അനില്‍ കുമാര്‍, കണ്‍വീനര്‍ ബിജു ജോസഫ്, സംഘാടക സമിതി കണ്‍വീനര്‍ സജി എം എ, റഫീഖ് എന്നിവരും ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
No comments