കപ്പ പറങ്കി , മറാട്ടി പുളി , ഉറുമ്പ് ചമ്മന്തി, പെന്നാം കണ്ണി..കോടോംബേളൂർ സി ഡി എസ് സംഘടിപ്പിച്ച 'കാട്ടറിവ് ' ഭക്ഷ്യോൽപന്ന മേള ശ്രദ്ധേമായി
അട്ടേങ്ങാനം: കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് മോഡൽ ജിആർസി എന്നിവയുടെ നേതൃത്വത്തിൽ FNHW ൻ്റെ ഭാഗമായി "കാട്ടറിവ്" എന്ന പേരിൽ പരമ്പരാഗത ഭക്ഷ്യ ഉല്പന്ന പ്രദർശനവു വിപണനമേളയും സംഘടിപ്പിച്ചു.
പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു സിഡിഎസ്ചെയർ പേഴ്സൺ സി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പഞ്ചയത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജയശ്രീ എൻ.എസ് . മെമ്പർ മാരായ നിഷ അനന്ദൻ, പി. ഗോപി പഞ്ചായത്ത് സെക്രട്ടറി ജെയ്സൺ പി, ട്രൈബർ കോ ഓഡിനേറ്റർ മനീഷ്, സുരേഷ് വയമ്പ്, രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.സി ഡി എസ് വൈസ് ചെയർ പേഴ്സൺ പി.എൽ ഉഷ സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ കെ.വി. തങ്കമണി നന്ദിയും പറഞ്ഞു. സിഡിഎസ് മെമ്പർമാർ,ആനിമേറ്റർമാർ, എ എച്ച് സിആർ പി മാർ എന്നിവർ നേതൃത്വം നല്കി. 'വിവിധ കുടുംബശ്രി അംഗങ്ങൾ നര, കുറ്‌ട്, ജേർ 'പാറക്കിഴങ്ങ്, കുവ്വ, കാട്ട് ചീര, കപ്പ പറങ്കി വൈച്ചത്തും പുളി, മറാട്ടി പുളി , ഉറുമ്പ് ചമ്മന്തി, പെന്നാം കണ്ണി.. തുടങ്ങി നൂറോളംവിവിധ കിഴങ്ങ് വർഗ്ഗങ്ങളും ഇലക്കറികളും പ്രദർശനത്തിൽ ഉണ്ടായിരുന്നു. അൻപതോളം ഉല്ലന്നങ്ങൾ വേവിച്ച് കൊണ്ടുവന്നു. ഇതിൻ്റെ പോഷക ഗുണങ്ങളെ കുറിച്ച് വേങ്ങച്ചേരി ഉന്നതിയിലെ കല്യാണി വി. എം വിശദീകരിച്ചു.
No comments