Breaking News

വിസ വാഗ്ദാനം ചെയ്ത് ചിറ്റാരിക്കാൽ സ്വദേശിനിയായ യുവതിയിൽ നിന്നും16,80000 രൂപ തട്ടിയ 2 പേർക്കെതിരെ കേസ്


ചിറ്റാരിക്കാൽ : യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും 16,80000 രൂപ തട്ടിയെടുത്തു. ചിറ്റാരിക്കാൽ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ ചിറ്റാരിക്കാൽ ചിറത്തലക്കൽ ജോസഫ് ചൊവ്വേരിക്കുടി എന്ന സൂരജ് (38) കണ്ണൂർ നടുവിൽ പുളിയനാട് ഹൗസിൽ നിധിൻ പിജോയി (34) എന്നിവർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. 2023 നവംബർ 7 മുതൽ പലതവണകളിലായാണ് ഇരുവരും ചേർന്ന് ദിവ്യയിൽ നിന്ന് പണം തട്ടിയെടുത്തത്.

No comments