മഞ്ചേശ്വരത്ത് വീണ്ടും കവര്‍ച്ച
ഉദ്യാവര്‍ പത്താംമൈല്‍ ചെറിയ പള്ളിക്ക് സമീപത്തെ പ്രവാസിയായ പൊടിയ അക്ബറിന്റെ വീട്ടില്‍ നിന്നാണ് ആറര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 35,000 രൂപയും കവര്‍ന്നത്. വ്യാഴാഴ്ച്ച മഞ്ചേശ്വരത്തെ മകളുടെ വീട്ടില്‍ പോയ അക്ബറും കുടുംബവും വെള്ളിയാഴ്ച്ച വൈകുന്നേരം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. പരാതി പ്രകാരം കേസെടുത്ത മഞ്ചേശ്വരം പൊലീസ് പ്രാഥമിക പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷം അന്വേഷണം ആരംഭിച്ചു.
No comments