നീലേശ്വരം വെടിക്കെട്ടപകടം; അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വത്തിന്റെ റിലീഫ് കമ്മിറ്റിയുടെ ധനസഹായം വിതരണം ചെയ്തു
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ച ചോയങ്കോട് പ്രദേശത്തുള്ള ബിജു, സന്ദീപ്, രതീഷ്, രജിത്ത് എന്നിവരുടെയും ഓര്‍ക്കുളത്തെ ഷിബിന്‍ രാജിന്റെയും നീലേശ്വരത്തെ പി.സി പത്മനാഭന്റെയും ആശ്രിതരായ കുടുംബാംഗങ്ങള്‍ക്ക് അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വത്തിന്റെ റിലീഫ് കമ്മിറ്റിയുടെ ധനസഹായം 5 ലക്ഷം രൂപ വീതം വിതരണം നടത്തി. തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലന്‍ മരണപ്പെട്ടവരുടെ വീടുകളില്‍ ചെന്ന് ചെക്കുകള്‍ ബന്ധുക്കള്‍ക്ക് കൈമാറി.
No comments