കൊന്നക്കാട് വട്ടക്കയം ചാമുണ്ഡേശ്വരി കാവിൽ മാതൃ സംഗമം നടത്തി
വള്ളിക്കടവ് : കലിയുഗത്തിലെ സർവ്വ ദോഷപരിഹാരത്തിനായി വട്ടക്കയം ശ്രീ ചാമുണ്ഡേശ്വരി കാവിൽ അടുത്ത മാസം 22 ന് നടക്കുന്ന മഹാചണ്ഡികാ ഹോമത്തിന്റെ ഭാഗമായി മാതൃ സംഗമം സംഘടിപ്പിച്ചു..
കണ്ണൂർ , കാസർകോട് ജില്ലകളിലെ 43 ക്ഷേത്രങ്ങളിൽ നിന്നുള്ള മാതൃസമിതി അംഗങ്ങളും പ്രായം ചെന്ന അമ്മമാരും മാതൃസംഗമത്തിൽ പങ്കെടുക്കുവാനെത്തി.
സി. ആർ. പി. എഫ്. റിട്ട. ഐ.ജി.മധുസൂദനൻ ഉത്ഘാടനം ചെയ്തു. വി. വി. രാഘവൻ അധ്യക്ഷതവഹിച്ചു. ജി. എസ്. ടി. കമ്മീഷ്ണർ രാജേന്ദ്രൻ കുണ്ടാർ മുഖ്യഅഥിതി ആയിരുന്നു..
വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ , ആഘോഷകമ്മറ്റി ചെയർമാൻ സൂര്യ നാരായണൻ മാസ്റ്റർ , പി. എസ്. റെജി കുമാർ , പി. ആർ. അനൂപ് , ജ്യോതി രാജേഷ് , ശാന്താ ഗോപി നാഥൻ എന്നിവർ പ്രസംഗിച്ചു.
മാതൃ സംഗമത്തിൽ പങ്കെടുക്കുവാനെത്തിയ മുതിർന്ന അമ്മ മാരെ ക്ഷേത്ര കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു..
ഡിസംബർ മാസം 22 ന്
കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യ തന്ത്രി ഡോ. രാമ ചന്ദ്ര അഡിഗയുടെകാർമ്മികത്വത്തിലാണ് ചണ്ഡികാ ഹോമം നടക്കുന്നത്..
No comments