Breaking News

ഖത്തറില്‍ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ടുപേർ മരിച്ചു



ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ചോലയില്‍ രഹനാസാണ് (40) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
കൂടെയുണ്ടായിരുന്ന നേപ്പാള്‍ സ്വദേശിയും അപകടത്തില്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി ഏഴു മണിയോടെ ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ട്രെയിലറിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരാണ് ഇവര്‍. ഡെലിവറിക്കായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പിതാവ്: വരട്ടിയോടൻ അബ്ദുൽ വഹിദ, മാതാവ്: ചോലയിൽ ഖദീജ. ഭാര്യ: ശരീഫ. മക്കൾ: മിന്സ ഫാത്തിമ, സൈനുൽ ഹാഫിസ്, സാഖിഫ് ഐമൻ.

No comments