ദേശീയ ട്രൈബൽ സ്‌കൂൾ കലോത്സവം; നാടകത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം
ഭൂവനേശ്വറില്‍ നടന്ന ദേശീയ ട്രൈബല്‍ സ്‌കൂള്‍ കലോത്സവത്തില്‍ നാടകത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. 25 സംസ്ഥാനങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ കരിന്തളം ഏകലവ്യ ട്രൈബല്‍ സ്‌കൂള്‍ അവതരിപ്പിച്ച 'ദ സ്‌കൈ ഓഫ് ദി ലാന്‍ഡ് ലെസ്' എന്ന നാടകമാണ് ഒന്നാംസ്ഥാനം നേടിയത്. പത്മനാഭന്‍ ബ്ലാത്തൂരിന്റെതാണ് രചന. നാടകത്തെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയത് മന്‍മഥന്‍ നീലേശ്വരമാണ്. ഉദയന്‍ കുണ്ടംകുഴിയാണ് സംവിധാനം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദേശീയ തലത്തില്‍ കേരളത്തിന് നാടകത്തില്‍ സമ്മാനം ലഭിക്കുന്നത്.
No comments