Breaking News

പരപ്പയിലെ കുട്ടി പോലീസുകാർ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു


പരപ്പ :പരപ്പ ഗവർമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങൾ പോലീസുദ്യോഗസ്ഥർ കേഡറ്റുകൾക്ക് പരിചയപ്പെടുത്തി കൊടുത്തു. തുടർന്ന് വിവിധതരത്തിലുള്ള ആയുധങ്ങളും അവയുടെ ഉപയോഗവും  പരിചയപ്പെടുത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ, ഇൻസ്പെക്ടർ ശ്രീ മുകുന്ദൻ ടി.കെ പോലീസിന്റെ വിവിധ റാങ്കുകളെ കുറിച്ചും, പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, ജീവിതത്തിൽ പുലർത്തേണ്ട മൂല്യബോധത്തെക്കുറിച്ചും കുട്ടികളോട്  സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥർ മധുരം നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. എസ്. ഐ ശ്രീ അരുൺ മോഹൻ, എ എസ് ഐ യും സ്കൂളിലെ ഡ്രിൽ ഇൻസ്ട്രക്ടറുമായ സജിത ടി.വി, സി പി ഒ ദീപ പ്ലാക്കൽ , സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സി പി ഒ സുരേഷ് കുമാർ കെ നന്ദി പറഞ്ഞു.





No comments