കിനാനൂർ-കരിന്തളം പഞ്ചായത്തിലെ 11 പൊതു വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു
കിനാനൂർ-കരിന്തളം : ഹരിത വിദ്യാലയങ്ങൾ ശുചിത്വ പൂർണ്ണമായി നിലനിർത്തും എന്നും കുട്ടികളും അധ്യാപകരും പ്രതിജ്ഞ എടുത്തു.
കിനാനൂർ-കരിന്തളം പഞ്ചായത്തിലെ 11 പൊതു വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി പ്രഖ്യാപിച്ചു.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അജിത്ത് കുമാർ അധ്യക്ഷതവഹിച്ചു.വിദ്യാർത്ഥികളായ കാർത്തിക് പി,. ശ്രീപാർവതി, റന ഫാത്തിമ ,അഭിനന്ദ, ഇഷനന്ദ, ഗായത്രി പി. ആർ എന്നിവരടങ്ങുന്ന പാനലാണ് യോഗം നിയന്ത്രിച്ചത്.'കടലാസുകൾ ഹരിത കർമ്മ സേന ശേഖരിക്കണം, ടോയ്ലറ്റുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉണ്ടാവണം ദ്രവമാലിന്യം സംസ്കരിക്കാൻ സംവിധാനം നിർമ്മിച്ചു തരണം, തുടങ്ങിയ നിർദ്ദേശങ്ങൾ കുട്ടികൾ മുന്നോട്ടുവെച്ചു. പങ്കെടുത്ത വിദ്യാലയങ്ങൾക് സർട്ടിഫിക്കറ്റ് നൽകി.
No comments