Breaking News

നായർ സർവീസ് സൊസൈറ്റിയുടെ വെള്ളരിക്കുണ്ട് മേഖല സമ്മേളനം ; സംഘാടകസമിതി യോഗം പ്ലാച്ചിക്കര യുപി സ്കൂളിൽ നടന്നു

വെള്ളരിക്കുണ്ട് : ഡിസംബർ 8 ന് നടക്കുന്ന നായർ സർവീസ് സൊസൈറ്റിയുടെ വെള്ളരിക്കുണ്ട് മേഖല സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടകസമിതി യോഗം പ്ലാച്ചിക്കര യുപി സ്കൂളിൽ വെച്ച് നടന്നു. സംഘാടകസമിതി കൺവീനർ ബാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിരവധി കരയോഗ അംഗങ്ങളും, താലൂക്കിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കളും സംബന്ധിച്ചു. സംഘാടകസമിതി ചെയർമാൻ പുഴക്കര കുഞ്ഞിക്കണ്ണൻ നായർ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് ശ്രീകുമാർ കോടോത്ത്, താലൂക്ക് സെക്രട്ടറി ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. 

   ഡിസംബർ 8 ന് രാവിലെ വെള്ളരിക്കുണ്ട് നിന്നും   പ്ലാച്ചിക്കര സ്കൂളിലേക്ക് വാഹനപ്രചാരണ ജാഥയോടുകൂടി സമ്മേളനം ആരംഭിക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ നായർ സമുദായ അംഗങ്ങളും പരിപാടിയിലേക്ക് പങ്കെടുക്കണമെന്ന് എൻഎസ്എസ് വെള്ളരിക്കുണ്ട് മേഖല കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു.

No comments