Breaking News

കരിക്കെ - ബാഗമണ്ഡല റോഡ് വികസനം ; പ്രവൃത്തി ഉദ്ഘാടനം വീരാജ്പേട്ട എം.എൽ.എ എ.എസ് പൊന്നണ്ണ നിർവഹിച്ചു


പാണത്തൂർ  : കേരള കർണ്ണാടക  അതിർത്തിയായ കരിക്കെ -  ഭാഗമണ്ഡല റോഡിൻ്റെ നവീകരണ പ്രവർത്തിയുടെ ഉദ്ഘാടനം വിരാജ്പേട്ട എം.എൽ.എ എ.എസ് പൊന്നണ്ണ നിർവ്വഹിച്ചു.  കരിക്കെ  മുതൽ ബാഗമണ്ഡല വരെയുള്ള 8 കി.മീ ദൂരം 12 കോടി രൂപ മുടക്കിയാണ് വികസിപ്പിക്കുന്നത്.  ചടങ്ങിൽ കരിക്കെ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ബാലചന്ദ്രൻ നായർ, വൈസ് പ്രസിഡണ്ട് കൽപ്പന ജഗദീഷ്, കുടക് ജില്ലാ ഗവൺമെൻറ് പ്ലീഡർ എൻ ശ്രീധരൻ നായർ, നാപ്പോക് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഇസ്മയിൽ, കരിക്കെ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആയിഷ എം.എച്ച്, പി. പി രാജ്കുമാര്‍, കെ.എ ദേവദത്ത, ജയശ്രീ, കെ നാരായണ,കരിക്കെ ബാങ്ക് പ്രസിഡണ്ട് വി. ഡി ദേവരാജ് തുടങ്ങിയവർ സംബന്ധിച്ചു. കരിക്കെ  ചെമ്പേരിയിൽ ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.


No comments