Breaking News

നാട്ടക്കൽ മല്ലിയോടൻകാവ് സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം ; ബി.ജെ.പി.കാസറഗോഡ് ജില്ലാ പ്രതിനിധി സംഘം


വെള്ളരിക്കുണ്ട്: അനധികൃത കയ്യേറ്റം കൊണ്ട് നാശോന്മുഖമാവുന്ന നാട്ടക്കൽ മല്ലിയോടൻകാവ് സംരക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി.കാസറഗോഡ് ജില്ലാ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.ബി.ജെ.പി.കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ്റെ നേതൃത്വത്തിൽ കാവ് സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി.നൂറ്റാണ്ടുകളായി കാവിൽ നടന്നുവരുന്ന വനദേവതമാർക്കുള്ള ആരാധനക്ക് തടസ്സം വരുത്തരുതെന്നും, സംരക്ഷണഭിത്തി നിർമിച്ച് കാവിൻ്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് ബളാൽ കുഞ്ഞിക്കണ്ണൻ, ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് വിനീത് മുണ്ടമാണി, ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സാജൻ പുഞ്ച, കെ.ആർ.മണി, വിനോദ് നാട്ടക്കൽ, സദാനന്ദൻ, സുരേഷ് ബാബു, ബാലഗോപാലൻ കൊന്നക്കാട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments