മലപ്പച്ചേരി :മടിക്കൈ പഞ്ചായത്തിലെ മലപ്പച്ചേരിയിൽ കഴിഞ്ഞ 10വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ അത്യാധുനീക സൗകര്യങ്ങളോട് കൂടി നിർമ്മിച്ച പുതിയ അടുക്കള കെട്ടിടത്തിന്റെ ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തകനും സ്ഥാപകനും സ്ഥാപനത്തിന്റെ മുൻ ചെയർമാനുമായ ശ്രീ എം എം ചാക്കോ, ട്രസ്റ്റ് മെമ്പർ അന്നമ്മ ജോസഫ് എന്നിവരുടെ അനുസ്മരണ യോഗവും സംഘടിപ്പിച്ചു. തലശ്ശേരി അതിരൂപത വികാരി ജനറാൾ റവ. ഫാ. മാത്യു ഇലന്തുരുത്തിപ്പടവിലിന്റെ മുഖ്യ കർമികത്വത്തിൽ വ്യഞ്ചരിപ്പ് കർമ്മവും ഉദ്ഘാടന യോഗവും സംഘടിപ്പിച്ചു. മാനേജിങ് ട്രസ്റ്റീ സുസ്മിത ചാക്കോ ചടങ്ങിന് സ്വാഗതം പറഞ്ഞു. സെന്റ് അൽഫോൻസാ ചർച്ച് ചായ്യോത്ത് വികാരി റവ. ഫാ. ജോസ് ആനിത്താനംചടങ്ങിന് അധ്യക്ഷത വഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രീത എസ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.സാമൂഹ്യ പ്രവർത്തകൻ ശ്രീ ടി കെ പി മുസ്തഫ ശ്രീ തങ്കച്ചൻ കൊല്ലകൊമ്പിൽ(രൂപത വൈസ് പ്രസിഡന്റ്, മദ്യ വിരുദ്ധ സമിതി )സാമൂഹ്യ പ്രവർത്തകൻ ശ്രീ സണ്ണി സെബാസ്റ്റ്യൻ കാട്ടുതുറ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അടുക്കള കെട്ടിടത്തിന്റെ നിർമ്മാണത്തിന് സഹായിച്ച സുമനസ്സുകളെ ചടങ്ങിൽ ആദരിച്ചു. സാമൂഹ്യ പ്രവർത്തകൻ ശ്രീ സായി ദാസ്, റവ. ഫാ ജോസ് തയ്യിൽ, റവ. ഫാ. സനീഷ് (സെന്റ് ജോസഫ് ചർച്ച്, കാലിച്ചാനടുക്കം ), മടിക്കൈ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീ ഖാദർ, എഞ്ചിനീയർ പവിത്രൻ ഞാണിക്കടവ്, റിട്ട. അധ്യാപകൻ ആൻഡ്രോസ് വട്ടക്കുന്നേൽ, എന്നിവർ ചടങ്ങിൽ ആശംസ അറിയിച്ചു സംസാരിച്ചു. ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ അപർണ. പി ചടങ്ങിന് നന്ദി പറഞ്ഞ് സംസാരിച്ചു.
No comments