നീലേശ്വരം വെടിക്കെട്ട് അപകടം മരണപ്പെട്ടവർക്ക് 25 ലക്ഷം നൽകണം ; മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി
നീലേശ്വരം : നീലേശ്വരം വെടിക്കെട്ട് അപകടം മരണപ്പെട്ടവർക്ക് 25 ലക്ഷം നല്കണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ച് കാസർഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ
കത്തിന്റെ പൂർണ്ണ രൂപം ..
നീലേശ്വരത്തെ അഞ്ഞൂറ്റമ്പലം വീരർക്കാവിൽ കഴിഞ്ഞ ദിവസം വെടിപ്പുരക്ക് തീ പിടിച്ചുണ്ടായ അപകടത്തിൽ വളരെയധികം പാവപ്പെട്ട കുടുംബത്തിൽ പെട്ടവരാണ് മരണമടഞ്ഞിരിക്കുന്നത്. മാത്രമല്ല നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ മരണത്തോട് മല്ലടിച്ചു കൊണ്ട് ചികിത്സയിൽ കഴിയുകയാണ്.
ആയതിനാൽ മരണമടഞ്ഞ മുഴുവനാളുകളുടെ കുടുംബത്തിനും ചുരുങ്ങിയത് 25 ലക്ഷം രൂപ അടിയന്തിരമായി ധന സഹായം അനുവദിക്കണമെന്നും. ചികിത്സയിൽ കഴിയുന്നവർക്കെല്ലാം ആവശ്യമായ മുഴുവൻ ചികിത്സയും സർക്കാർ സൗജന്യമായി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബഹു കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.
No comments