വെള്ളരിക്കുണ്ട് : ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ഹിറ്റാച്ചി ലോറിയിൽ നിന്നും താഴെക്ക് മറിഞ്ഞു വീണു. ഇന്ന് ഉച്ചക്ക് 2.45 ന് പരപ്പ മുണ്ടത്തടം റോഡിലേക്ക് കയറുന്ന സ്ഥലത്ത് ആണ് അപകടം. അപകടത്തിൽ ഹിറ്റാച്ചിക്ക് മുകളിൽ ഉണ്ടായിരുന്ന നീലേശ്വരം സ്വദേശി പ്രദീപി(40) ന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മുണ്ടത്തടം ക്വാറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഹിറ്റാച്ചി മാറ്റാതെ വലിയ വാഹനങ്ങൾ കടന്നു പോകാൻ കഴിയില്ല.
No comments