Breaking News

പരപ്പ പ്രതിഭാനഗർ മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം തുടങ്ങി


പരപ്പ : പരപ്പ പ്രതിഭാനഗർ മുത്തപ്പൻ മടപ്പുര തിരുവപ്പനയുത്സവം തുടങ്ങി. ഉത്സവത്തിന് മുന്നോടിയായി ഞായറാഴ്ച കലവറ നിറക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് ഊട്ടുപ്പുര സമർപ്പണം നടന്നു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഊട്ടും വെള്ളാട്ടവും നടന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് മലയിറക്കൽ രാത്രി 7 ന് വെള്ളാട്ടം. 12 തിയതി രാവിലെ 5 മണിക്ക് തിരുവപ്പന വെള്ളാട്ടം നടക്കും.

No comments