കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക്
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ട്രെയിനിൽ നിന്ന് ഇറക്കി വിട്ടതിൽ പ്രകോപിതനായ യാത്രക്കാരൻ കല്ലേറ് നടത്തി. കൊല്ലം സ്വദേശിയായ യാത്രക്കാരന് പരിക്കേറ്റു. കൊല്ലം ചെട്ടി കുളങ്ങര കല്ലുപുറത്തെ മുരളി (60)ക്കാണ് പരിക്കേറ്റത്. മുരളിയെ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ യാത്രക്കിടെ മദ്യ ലഹരിയിൽ ബഹളം വെക്കുകയും ഛർദിക്കുകയും പരാക്രമം നടത്തുകയും ചെയ്ത യാത്രക്കാരനെ സഹയാത്രികർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടുകയായിരുന്നു. ഇതോടെയാണ് യാത്രക്കാരൻ ഇറക്കി വിട്ടവരെ ലക്ഷ്യമാക്കി കല്ലെറിഞ്ഞത്. മുരളി മംഗളൂരുവിൽ നിന്ന് ഷൊർണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
No comments