ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്യുന്നു
ഉദിനൂർ : ജില്ലാ സ്‌കൂൾ കലോത്സവം 26 മുതൽ 30 വരെ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. പ്രോഗ്രാം കമ്മറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്‌തു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ സി ജെ സജിത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡന്റ് പി വി മുഹമ്മദ് അസ്ലം, എം സുമേഷ്, ടി വിജയലക്ഷ്മി, പി പി കുഞ്ഞികൃഷ്ണൻ, പി വി ലീന, കെ സുബൈദ, വി വി സുരേശൻ എന്നിവർ സംസാരിച്ചു. സത്യൻ മാടക്കാൽ സ്വാഗതവും ആർ സന്ദീപ് നന്ദിയും പറഞ്ഞു.
No comments