കെഎസ്ആർടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകൾ, കാട്ടാന കാർ കുത്തിമറിച്ചിട്ടു; ദൃശ്യങ്ങൾ പുറത്ത്
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി-പാട്ടവയൽ റോഡിൽ കെഎസ്ആര്‍ടിസി ബസിനുനേരെ പാഞ്ഞടുത്ത് കാട്ടാനകള്‍. വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിൽ രാത്രിയിലാണ് സംഭവം. രണ്ട് കാട്ടാനകള്‍ ബസിനുനേരെ പാഞ്ഞടുക്കുകയായിരുന്നു.തുടര്‍ന്ന് ബസ് ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുത്തു. ബസിന്റെ മുൻഭാഗത്ത് കാട്ടാന ആക്രമിച്ചെങ്കിലും ഉടൻ തന്നെ ബസ് പിന്നിലേക്ക് എടുത്തു. ഇതോടെ അല്‍പ്പസമയത്തിനുശേഷം കാട്ടാനകള്‍ റോഡിൽ നിന്ന് മാറിപോവുകയായിരുന്നു. കാട്ടാനകള്‍ കൂടുതൽ ആക്രമണത്തിന് മുതിരാത്തതിനാൽ അപകടമൊഴിവായി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
No comments