ഇന്ത്യൻ യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോയ്യങ്കോട് ഷട്ടിൽ ടൂർണമെൻറ് സംഘടിപ്പിച്ചു
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽചോയ്യങ്കോട് പാത്തടുക്കംഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ടൂർണമെൻറ് സംഘടിപ്പിച്ചു.40 ഓളം ടീമുകൾ പങ്കെടുത്ത ഷട്ടിൽ ടൂർണമെൻറ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷ്ണുപ്രകാശിന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് അജയൻ വേളൂർ ,മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബാലഗോപാലൻ കാളിയാനം,രാകേഷ് കുവാറ്റി,യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷമീം പുലിയങ്കുളം,എം രൂപേഷ് ,നന്ദന ബാബു,മിഥുൻ തുടങ്ങിയവർ നേതൃത്വം നൽകി
No comments