Breaking News

പൊലീസ് വേഷത്തിലെത്തിയ സംഘം കോട്ടച്ചേരിയിലെ വ്യാപാരിയുടെ ഒന്നര ലക്ഷം കൊള്ളയടിച്ചു


കാഞ്ഞങ്ങാട് : പൊലീസ് വേഷത്തിലെത്തിയ സംഘം വ്യാപാരിയുടെ ഒന്നര ലക്ഷം കൊള്ളയടിച്ചു.
നോർത്ത് കോട്ടച്ചേരിയിലെ വ്യാപാരി ശനഷംസുവിന്റെ ഒന്നര ലക്ഷം രൂപയാണ് തട്ടിയെടുത്തത്. വീട്ടിൽ നിന്നും കാറിൽ കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഷംസുവിനെ ചേറ്റു കുണ്ടിൽ വെച്ച് മറ്റൊരു കാറിലെത്തിയ സംഘം കാർ തടഞ്ഞു നിർത്തി ഒന്നര ലക്ഷം രൂപയടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു. പിന്നീട് കടയിലും പരിശോധന നടത്തണമെന്ന് പറഞ്ഞ് കാർ കടയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. കടയിലെത്തി ഏറെ കഴിഞ്ഞിട്ടും കാർപരിശോധന നടത്തി ഒന്നരലക്ഷം രൂപയെടുത്ത സംഘം എത്താതായ തോടെയാണ് തട്ടിപ്പിനിരയായതായി മനസിലായത്. ശംസു ബേക്കൽ പൊലീസിൽ പരാതി നൽകി.

No comments