ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി മലയോരം ; കാഴ്ചയുടെ വിരുന്നൊരുക്കി മാലോം സെന്റ് ജോർജ് ഫോറോന പള്ളിയിൽ സ്ഥാപിച്ച കൂറ്റൻ നക്ഷത്രം
വെള്ളരിക്കുണ്ട് : ക്രിസ്തുമസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുമ്പോൾ കാഴ്ചയുടെ വിരുന്നൊരുക്കി മാലോം സെന്റ് ജോർജ് ഫോറോന പള്ളിയിൽ കൂറ്റൻ നക്ഷത്രം സ്ഥാപിച്ചു .
600 ഇടവക കുടുംബങ്ങളെ പ്രതിനിധികരിച്ച് 600 ചെറു നക്ഷത്രങ്ങളുടെ അകമ്പടിയോടെയാണ് 60 അടി ഉയത്തിലും 40 അടി വീതിയിലുമുള്ള ഈ നക്ഷത്രം നിർമിച്ചത്. നിർമ്മാണത്തിനായി മൂന്നു ക്വിന്റൽ ഇരുമ്പ് പൈപ്പും, മൂവായിരo സ്‌ക്വയർ ഫീറ്റ് പ്രിന്റട് തുണിയും ഉപയോഗിച്ചു. കണ്ണൂർ കാസറഗോഡ് ജില്ലകളിലെ ഏറ്റവും വലിയ പ്രിന്റട് നക്ഷത്രമായി ഇതിനെ കണക്കാക്കുന്നു. ഫോറോനാ വികാരി ഫാ :ജോസഫ് തൈക്കുന്നപുറം, അസിസ്റ്റന്റ് വികാരി ഫാ :പോൾ മുണ്ടക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഇടവക കോർഡിനേറ്റർ ആർട്ടിസ്റ്റ് സാനി വി ജോസഫ് ന്റെ കരവിരുതിലാണ് ഈ നക്ഷത്രം നിർമിച്ചത്. ഇതിനായി ഇടവക കൈക്കാരൻമാർ ഇടവക അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ ഒരു ലക്ഷം രൂപ ചിലവിൽ ഒരാഴ്ച കാലം കൊണ്ടാണ് നക്ഷത്രത്തിന്റെ നിർമാണം പൂർത്തിയാക്കിത്.
No comments