Breaking News

മാടായിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ രണ്ട് ദിവസം ദര്‍ശനത്തിന് നിയന്ത്രണം


ശ്രീ മാടായി തിരുവര്‍ക്കാട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ പരിശോധന നടത്തുന്നതിനാല്‍ 2024 ഡിസംബര്‍ 4,5 (ബുധന്‍, വ്യാഴം) തീയ്യതികളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി കാട്ടുമാടത്തില്ലത്ത് ഈശാനന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ വേഴാപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, ശില്‍പ്പി കെ.എസ് കൈലാസന്‍ എന്നിവരാണ് വിഗ്രഹങ്ങള്‍ പരിശോധിക്കുന്നത്.

No comments