Breaking News

ഇന്നലെ മുതലുള്ള ശക്തമായ കാറ്റിലും, മഴയിലും മലയോര മേഖലയിൽ വൻ കൃഷിനാശം


പാണത്തൂർ :  ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിലും കാറ്റിലും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷി നാശം. റാണിപുരം കുണ്ടുപ്പള്ളി, പാറക്കടവ്, പാണത്തൂർ മേഖലകളിൽ ഇന്നലെ രാത്രിയിലും ഇന്ന്   രാവിലെയുമായി ഉണ്ടായ ശക്തമായ കാറ്റിൽ കമുകും, വാഴയും ഉൾപ്പെടെ നിരവധി കാർഷിക വിളകൾ നശിച്ചു. മരങ്ങൾ വീണ് വൈദ്യതിയും തടസ്സപ്പെട്ടു. കുണ്ടുപ്പള്ളി എം.കെ സുരേഷിന്റെ കായ്ഫലമുള്ള പത്തോളം കമുകുകൾ കാറ്റത്ത് നിലംപൊത്തി.  യോഗേഷ് കുമാർ, ചന്ദ്രൻ എം, തുടങ്ങിയവരുടെ കമുക്, വാഴഉൾപ്പെടെയുള്ള  കാർഷിക വിളകളും നശിച്ചിട്ടുണ്ട്. കൂടാതെപ്രദേശത്തെ നിരവധി ആളുകളുടെ വാഴ ഉൾപ്പടെയുള്ള കാർഷിക വിളകളും നശിച്ചിട്ടുണ്ട്. പാണത്തൂർ പാറക്കടവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും കാറ്റിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പാറക്കടവിലെ അജി ജോസഫിൻ്റെ കമുകുകളും കാറ്റിൽ ഒടിഞ്ഞിട്ടുണ്ട്.

No comments