പൊതുസ്ഥലം കയ്യേറി മതിൽ കെട്ടാൻ ശ്രമമെന്ന് ആരോപണം : പഞ്ചായത്ത് അധികൃതർ ഇടപെട്ടു പണി നിർത്തിവെപ്പിച്ചു
പരപ്പ : പൊതുസ്ഥലം കയ്യേറി മതിൽ കെട്ടാൻ ശ്രമമെന്ന് ആരോപണത്തിൽ പഞ്ചായത്ത് അധികൃതർ ഇടപെട്ടു പണി നിർത്തിവെപ്പിച്ചു. കനകപ്പള്ളിയിൽ ഓടയാഞ്ചാൽ- ചെറുപുഴ പി ഡബ്ല്യൂ ഡി റോഡ് കടന്നുപോകുന്ന കനകപ്പള്ളിയിൽ റോഡിന്റെ വടക്കുഭാഗത്തുള്ള കയ്യേറ്റങ്ങൾക്കെതിരെ പി ഡബ്ല്യൂ ഡി സ്ഥാപിച്ച
ബോർഡിന് സമീപം റോഡിന്റെ പരിധിയിൽ വരുന്ന പൊതുസ്ഥലം അനധികൃതമായി കയ്യേറുകയും അന്യസംസ്ഥാന തൊഴിലാളികളെ വച്ച് മതിൽ കെട്ടി കൈവശപ്പെടുത്താൻ സ്വകാര്യ വ്യക്തിയുടെ ശ്രമിക്കുന്നു എന്ന ആരോപണത്തിൽ ബളാൽ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകി നിർത്തി വെപ്പിക്കുകയുമായിരുന്നു. കൂടുതൽ രേഖ പരിശോധനകൾക്ക് ശേഷം ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ ശക്തമായ നടപടി എടുക്കുമെന്ന് അധികൃതർ അറിയിച്ചു .
No comments