അധ്യാപകനായിരുന്ന കള്ളാറിലെ ടി. മണി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു
കള്ളാർ : അധ്യാപകനായിരുന്ന കള്ളാറിലെ ടി. മണി 58 കോട്ടയത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഭാര്യയും രണ്ട് മക്കൾ ഉണ്ട്. ചങ്ങനാശേരിയിലെ ഭാര്യാവീട്ടിലേക്ക് പോയതായിരുന്നു. ഇവിടെ വച്ച് ഹൃദയാഘാത മുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പെരിയയിലായിരിന്നു താമസം.
മണിമാഷ് എന്നാണ് അറിയപ്പെട്ടത്. രാജപുരം നിർമല കോളേജ് അധ്യാപകനായിരുന്നു. കെ. എസ്. ആർ. ടി. സി കണ്ടക്ടർ ആയും ജോലി ചെയ്തിരുന്നു ലൈവ് സ്റ്റോക്ക് ഡിപ്പാർട്മെന്റിൽ നിന്നും വിരമിച്ച ശേഷം പെരിയയിൽ താമസിക്കുകയായിരുന്നു.
No comments