Breaking News

കെസിവൈഎം ക്രിസ്മസ് സന്ദേശയാത്രയും മെഗാപാപ്പാ 'ഫെലിസ് നവിദാത്' നാളെ വെള്ളരിക്കുണ്ടിൽ 1500 ലധികം യുവജനങ്ങൾ അണിനിരക്കും


വെള്ളരിക്കുണ്ട് : കെസിവൈഎം വെള്ളരിക്കുണ്ട്, മാലോം ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ പതിനെട്ടൊളം ഇടവകകളുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ 'ഫെലിസ് നവിദാത്' ക്രിസ്മസ് സന്ദേശയാത്രയും പാപ്പ സംഗമവും നടക്കും. ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ചിത്രീകരിച്ചിട്ടുള്ള ദൃശ്യാവിഷ്കാരങ്ങൾ യാത്രയിൽ ഉണ്ടാകും.1500 ലധികം യുവജനങ്ങൾ അണിനിരക്കും

22 ന് വൈകുന്നേരം 3 മണിക്ക് വെള്ളരിക്കുണ്ട് ഫൊറോനയുടെ നേതൃത്യത്തിൽ കുരാംകുണ്ട് ആശ്രമത്തിൽ നിന്നും മാലോം ഫൊറോനയുടെ നേതൃത്വത്തിൽ കൊന്ന കാടു നിന്നും സന്ദേശറാലി ആരംഭിച്ച് വൈകിട്ട് 7 മണിക്ക് വെള്ളരിക്കുണ്ട് ബസ്റ്റാൻ്റിൽ അവസാനിക്കും. കാസറഗോഡ് എം പി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ സംഗമം ഉദ്ഘാടനവും വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ ഡോ ജോൺസൺ അന്ത്യാംകുളം ക്രിസ്മസ് സന്ദേശവും നൽകും

വെള്ളരിക്കുണ്ട് ഫൊറോന പ്രസിഡൻ്റ് അമൽ പേഴുംകാട്ടിൽ ഡയറക്ടർ ഫാ ഷാനറ്റ് ചിരണക്കൽ മാലോം ഫൊറോന പ്രസിഡൻ്റ് ബിബിൻ അറക്കൽ ഡയറക്ടർ ഫാ ജോബിൻ കാഞ്ഞിരത്തിങ്കൽ കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡൻറ് ജോയൽ പുതുപറമ്പിൽ എന്നിവർ പ്രസംഗിക്കും. പ്രശസ്ത അക്യൂപങ്ങ്ചർ സ്പഷ്യലിസ്റ്റ് പ്രഫ.ഡോ.സജി മറ്റത്തിലിനെ വേദിയിൽ ആദരിക്കു. ക്രിസ്മസ് കേക്ക് മുറിക്കുകയും ഓളം മ്യൂസിക് ബാൻ്റിൻ്റെ ലൈവ് മ്യൂസിക് ബാൻഡോടെ സമാപിക്കും.

ജെസ്‌ന കാവുപുരയ്ക്കൽ, സജിത്ത് മുരിങ്ങാനോലിൽ ജെസ്ലിൻ കാനക്കാട്ട്, ജിസ്റ്റോ പ്രയാറ്റിൽ, ജിനു പനച്ചികത്തിൽ, സെബാസ്റ്റ്യൻ വട്ടവയലിൽ, ആഞ്ചല കൊല്ലംപറമ്പിൽ, ടോണിചേപ്പു കാലായിൽ, സി.റോയസ് എസ്എച്ച്, ജോർജ് മുരിങ്ങത്തുപറമ്പിൽ,ആജൽ മരിയ, ഡാനി പനത്തനം, അനു മറ്റത്തിൽ, അൽഫോൻസാ, അഷ്‌ബിൻ അറക്കൽ, ആന്റണി കരിമ്പനക്കുഴിയിൽ,ടീന തടത്തിൽ, സാൻജോ പുളിയംകുന്നേൽ,

സിബിൾ പനക്കപ്പിള്ളി, സി ഹെലൻ എഫ് സി സി എന്നിവർ പരുപാടികൾക്ക് നേതൃത്വം നൽകും

No comments