Breaking News

യുവതിയെയും മൂന്ന് മക്കളെയും കാണാതായതായി പരാതി


കാഞ്ഞങ്ങാട് : യുവതിയെയും മൂന്ന് മക്കളെയും കാണാതായതായി പരാതി. കരിവേടകം പടുപ്പ് സ്വദേശിനിയായ 29 കാരിയെയും മക്കളെയുമാണ് കാണാതായത്. 11,8 വയസുകളുള്ള രണ്ട് ആൺമക്കളെയും 9 വയസുള്ള മകളെയുമാണ് കാണാതായത്. 24 ന് രാവിലെ 6 മണി മുതലാണ് കാണാതായത്. മക്കൾക്കൊപ്പം കാണാതായ യുവതി ഹോം നഴ്സാണ്. ഭർത്താവ് നൽകിയ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെൽ വഴിയും അന്വേഷിക്കുന്നു.

No comments