50 ലക്ഷത്തിന്റെ ഉപ്പള എടിഎം പകൽക്കൊള്ള; സംഘത്തലവൻ പിടിയിൽ
ഉപ്പളയില്‍ എടിഎം കൗണ്ടറില്‍ പണം നിറയ്ക്കുന്നതിനിടെ വാഹനത്തില്‍ നിന്നും പട്ടാപ്പകല്‍ 50 ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. കാര്‍വര്‍ണന്‍ എന്ന 28-കാരനെയാണ് മഞ്ചേശ്വരം പൊലീസ് തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ട് ഗ്രാമത്തില്‍ നിന്നും സാഹസീകമായി പിടികൂടിയത്. മൂന്നംഗ കവര്‍ച്ചാ സംഘത്തിലെ മുത്തുകുമാരന്‍ എന്നയാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാമനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
No comments